25 November Monday

ടെക്സ്റ്റൈൽ മില്ലുകളിലെ 
പ്രതിസന്ധി പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കണ്ണൂർ
കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിന്റെയും പിണറായി ഹൈടെക് വീവിങ് മില്ലിന്റെയും പ്രതിസന്ധി പരിഹരിക്കാൻ  സർക്കാർ ഇടപെടണമെന്ന് ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഎഫ്, ഗ്രാറ്റുവിറ്റി, വൈദ്യുതി ചാർജ് തുടങ്ങിയവ സമയബന്ധിതമായി നൽകാൻ കഴിയാത്തതിനാൽ ഈ  സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. വർഷങ്ങളായി ജോലി ചെയ്യുന്ന ട്രെയിനി, ബദലി വിഭാഗം തൊഴിലാളികൾക്ക് സ്ഥിരം കാറ്റഗറി നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കണം.  കക്കാട്‌  എൻടിസി മിൽ കോവിഡ്‌ പശ്‌ചാത്തലത്തിൽ നാലുവർഷംമുമ്പ്‌  അടച്ചു.  ഇതോടെ വർഷങ്ങളായി ജോലിചെയ്യുന്ന 160 ബദലി തൊഴിലാളികൾ പെരുവഴിയിലാണ്. പ്രശ്നപരിഹാരത്തിന് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും  യോഗം ആവശ്യപ്പെട്ടു.
 യോഗത്തിൽ പ്രസിഡന്റ്‌ ടി കെ  ഗോവിന്ദൻ   അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, കെ അശോകൻ, കെ പി  അശോകൻ, സി വി  വിജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top