02 October Wednesday

എഇഒയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി വേണം: കെഎസ് ടിഎ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
തൃശൂർ
ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്‌ എഇഒ ബോധരഹിതയാവുകയും ചെയ്ത സംഭവത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ ചാലക്കുടിയിലെ പ്രതിപക്ഷ എംഎൽഎക്കുവേണ്ടി രാഷ്ട്രീയപരമായ ഇടപെടലിനാണ് എഇഒയെ നിർബന്ധിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. പുതിയ എഇഒ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ രാഷ്ട്രീയ താൽപ്പര്യത്തിനായി സംഘാടക സമിതി രൂപീകരണം അലങ്കോലമാക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ശ്രമിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിനേയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറേയും ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കൾക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച്‌ തിങ്കൾ രാവിലെ 10.30ന് ചാലക്കുടി എഇഒ ഓഫീസിന് മുന്നിൽ  ധർണ സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ഡെന്നി കെ ഡേവിഡ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രമോദ്, സംസ്ഥാന എക്സി. അംഗം സി എ നസീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സാജൻ ഇഗ്നേഷ്യസ്, ടി എം ലത, ഡോ. പി സി സിജി, ദീപ ആന്റണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top