25 November Monday

തെരഞ്ഞെടുക്കപ്പെട്ടത് എട്ട് സ്റ്റാർട്ടപ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
തിരുവനന്തപുരം
സംസ്ഥാനത്തെ ലൈഫ്‌ സയൻസ്‌ ഹബ്ബാക്കാൻ ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച് ബയോ കണക്ട്‌ കോൺക്ലേവിൽ പങ്കെടുത്ത എട്ട് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ച് കമ്പനികൾ. സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ 57 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത എട്ട് സ്റ്റാർട്ടപ്പുകളാണ് നിക്ഷേപകർക്ക് മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചത്.  ഗ്രീനോറ്റീവ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ച സസ്യാധിഷ്ഠിത മാംസ ബദലായ "ഗ്രീൻ മീറ്റ്', ശ്വാസോച്ഛ്വാസ പരിരക്ഷയ്ക്കായി ഹെക്ക മെഡിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രൂപകൽപ്പന ചെയ്‌ത ഹൈ-ഫ്ലോ നാസൽ ക്യാനുല, ഓക്‌സിജൻ തെറാപ്പിയായ ഹെക്കാഫ്ലോ, പോത്തിക്കരി മെഡിക്കൽ സർവീസസ് ലിമിറ്റഡ് അവതരിപ്പിച്ച അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള സേവനം ലഭ്യമാക്കാനുതകുന്ന ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത സംവിധാനം എന്നിവയാണ്  ഏറെ ശ്രദ്ധനേടിയത്.  ബയോ-ആയുർവേദിക് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആന്റി ബാക്ടീരിയൽ മലിനീകരണ നിയന്ത്രണ ഗുണങ്ങളുള്ള ആൽബെഡോൺ ഫാബ്രിക് സ്റ്റിഫെനർ സ്പ്രേ,  സ്കോർപ് ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ സ്മൈൽ ആൻഡ് ടേക് സീ വീഡ് കുക്കികൾ, അപ്പർ ബോഡി റീഹാബിലിറ്റേഷനായി വികസിപ്പിച്ചെടുത്ത ഓക്വിലിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിആർ പ്ലാറ്റ്‌ഫോം ഹാപ്പി മൂവ്‌സ്, സിരകളിലെ ത്രോംബോസിസ് തടയുന്നതിനുള്ള എൻപ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച എയർക്യുവർ പ്ലസ് വൺ, പൾമണറി എംബോളിസം തടയാൻ രൂപകൽപ്പന ചെയ്ത എയർക്യൂർ, രോഗനിർണയത്തിനായി നെക്സ്റ്റ്ജെൻ എസ്എം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ച സംവിധാനം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഫർമ ക്യാപ്പിറ്റൽ ഇൻഡ്യ, സ്പാർക്ക് ക്യാപ്പിറ്റൽ, സീ ഫണ്ട്സ്, സ്പെഷ്യൽ ഇൻവെസ്റ്റ്, യൂണിക്കോൺ ഇൻഡ്യ വെൻച്വേഴ്സ്, ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ച്വേഴ്സ്, ആങ്കൂർ ക്യാപ്പിറ്റൽ തുടങ്ങിയ നിക്ഷേപകരാണ് പരിപാടിയിൽ പങ്കെടുത്തത്. സാധ്യതയുള്ള നിക്ഷേപങ്ങൾക്കു മുൻപായി ഈ ആശയങ്ങൾ സംബന്ധിച്ച് ഒരുതവണ കൂടി ചർച്ച നടത്തുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്‌മെന്റ് മാനേജർ എം ഫാസിൽ പറഞ്ഞു. രണ്ടുദിവസമായി നടന്ന  കോൺക്ലേവ് ശനിയാഴ്ച സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top