19 December Thursday

അൻവറിനെ സോഷ്യൽ മീഡിയ 
അഡ്മിനും കൈവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കെ എസ് സലിത്തിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ 


നിലമ്പൂർ
പി വി അൻവർ  എംഎൽഎയുടെ സോഷ്യൽ മീഡിയ ലൈവാക്കി നിർത്തിയിരുന്ന കെ എസ് സലിത്ത് അഡ്മിൻ സ്ഥാനം ഒഴിഞ്ഞു. കെ എസ് സലിത്ത്  എന്ന് പേജിൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടശേഷമാണ് ഒഴിഞ്ഞത്. 
കെ എസ് സലിത്തിന്റെ  ഫേസ്ബുക്ക് കുറിപ്പിൽനിന്ന്‌: ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും രാഷ്ട്രീയ നിലപാടുകളും ഉണ്ട്‌. അങ്ങനെ ഒരേ നിലപാടുള്ള കാലത്ത്‌ ആശയപരമായും മാനസികമായും പലരോടും നമ്മൾ ഐക്യപ്പെട്ടെന്നിരിക്കും. അതേ ചെയ്തിട്ടുള്ളൂ എന്ന ബോധ്യം എനിക്കുണ്ട്‌. അവർക്കൊപ്പം നിന്ന് പറഞ്ഞതൊക്കെയും എന്റെ കൂടി രാഷ്ട്രീയ ബോധ്യങ്ങളാണ്. ആ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു സ്ക്രീനിങ്ങുമില്ലാതെ വേദി തന്നു എന്നത്‌ പറയാതിരിക്കാൻ പറ്റില്ല. എന്റെ ബോധ്യങ്ങളിൽ അന്നും ഇന്നും അണുവിട മാറ്റമില്ല. ഇത്‌ ഇവിടെ പറയാതിരിക്കാം. നിശ്ശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത്‌ എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത്‌ ഉണ്ടെന്ന് എനിക്ക്‌ എന്റെ ബോധ്യത്തിൽ തോന്നുന്നില്ല. ഒരുപാട്‌ കഷ്ടപ്പെട്ട്‌ നമ്മൾ കൂടി വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതിൽ മാനസിക സംഘർഷമുണ്ട്‌. മറ്റാർക്കും ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം. പാർടിക്കൊപ്പമാണ്.. പാർടിക്കൊപ്പംമാത്രമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top