21 November Thursday

ഏറനാട്‌, വണ്ടൂർ മണ്ഡലം കൺവൻഷനുകൾ എൽഡിഎഫ്‌ വിജയത്തിന്‌ മലയോരം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
വണ്ടൂർ/അരീക്കോട്‌
വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ മലയോരം ഒരുങ്ങി. എൽഡിഎഫ്‌ വണ്ടൂർ, ഏറനാട്‌ നിയമസഭാ മണ്ഡലം കൺവൻഷനുകൾ പൂർത്തിയായി. സിയന്ന ഓഡിറ്റോറിയത്തിൽ നടന്ന വണ്ടൂർ മണ്ഡലം കൺവൻഷൻ സിപിഐ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനംചെയ്‌തു. സിപിഐ എം ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, വി ആർ സുനിൽകുമാർ എംഎൽഎ, എൽഡിഎഫ് നേതാക്കളായ പി കെ കൃഷ്‌ണദാസ്, കെ പി രാമനാഥൻ, ജോസ് വർഗീസ്, ഖാലിദ്, അജിത്ത് കൊളാടി, പി കെ അബ്ദുള്ള നവാസ്, എൻ കണ്ണൻ, എസ് വേണുഗോപാലൻ, ജെ ക്ലീറ്റസ്, പി  കെ ഷറഫുദ്ധീൻ,  ഷാജിറ മനാഫ്, പി തുളസിദാസ് മേനോൻ എന്നിവർ സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ്  കമ്മിറ്റിയും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികൾ: ബി മുഹമ്മദ് റസാഖ് (ചെയർമാൻ), പി കെ ഷറഫുദ്ധീൻ (ജനറൽ കൺവീനർ), പി മുരളീധരൻ (ട്രഷറർ). സിയന്ന ബൈപാസിൽ ആരംഭിച്ച റാലി നഗരംചുറ്റി വണ്ടൂർ നഗരത്തിൽ സമാപിച്ചു.
അരീക്കോട്‌ സൺസിറ്റി ഓഡിറ്റോറിയത്തിൽ നടന്ന  ഏറനാട് മണ്ഡലം കൺവൻഷൻ മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ഏരിയാ സെക്രട്ടറി കെ ഭാസ്‌കരൻ അധ്യക്ഷനായി. സംസ്ഥന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ, സ്ഥാനാർഥി സത്യൻ മൊകേരി, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്‌ണദാസ്, വി ശശി എംഎൽഎ, ഇ എസ് ബിജിമോൾ, കെ കെ അഷ്‌റഫ്, പി കെ ഖലീമുദ്ധീൻ, വി എം ഷൗക്കത്ത്, കെ രാംദാസ്, പി വി അജ്മൽ, ഇ എ മജീദ് എന്നിവർ സംസാരിച്ചു. അഡ്വ. ഷഫീർ കിഴിശേരി സ്വാഗതവും പി ടി മൊയ്‌തീൻകുട്ടി നന്ദിയും പറഞ്ഞു. 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: കെ ഭാസ്‌കരൻ (ചെയർമാൻ), അഡ്വ. ഷഫീർ കിഴിശേരി (കൺവീനർ).
 
കേരളം അതിദാരിദ്ര്
യമുക്തമാകും: മന്ത്രി
അരീക്കോട്‌
കേരളത്തെ 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എൽഡിഎഫ്‌ ഏറനാട്‌ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഫെഡറലിസത്തെ തകർക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്‌. അവർ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ആളുകളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top