കാർത്തികപ്പള്ളി
കൃഷിവകുപ്പ് കാർഷിക എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സർവീസ് ക്യാമ്പ് നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി.
കൃഷി അസിസ്‌റ്റന്റ് എൻജിനിയർ ജയപ്രകാശ് ബാബു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അംഗങ്ങളായ എം ജനുഷ, ഗീത ശ്രീജി, ബിന്ദു സുഭാഷ്, കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടർ പി സുമറാണി, പത്തിയൂർ കൃഷി ഓഫീസർ ദീപ ആർ ചന്ദ്രൻ, സർവീസ് ക്യാമ്പ് കോ–-ഓർഡിനേറ്റർ ജെ ബി മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. കായംകുളം കൃഷി ബ്ലോക്കിന്റെ പരിധിയിലുള്ള എട്ട് കൃഷിഭവനിലെ കർഷകരുടെ വിവിധങ്ങളായ കാർഷികയന്ത്രങ്ങളുടെ തകരാറുകൾ ക്യാമ്പിൽ പരിഹരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..