03 December Tuesday

പുതുപ്പള്ളി ഗവ. എൽപി സ്‌കൂളിൽ 
കിച്ചൺ കം സ്‌റ്റോർ റൂം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

തെക്കേ ആഞ്ഞിലിമൂട് പുതുപ്പള്ളി ഗവ. എൽപി സ്‌കൂളിൽ നിർമിച്ച കിച്ചൺ കം സ്‌റ്റോർ റൂം യു പ്രതിഭ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

കായംകുളം
തെക്കേ ആഞ്ഞിലിമൂട് പുതുപ്പള്ളി ഗവ. എൽപി സ്‌കൂളിൽ കിച്ചൺ കം സ്‌റ്റോർ റൂം നിർമിച്ചു. യു പ്രതിഭ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച എട്ടുലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ കം സ്‌റ്റോർ റൂം നിർമിച്ചത് .മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ  മേൽനോട്ടത്തിലായിരുന്നു നിർമാണം. കെട്ടിടം  യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ അധ്യക്ഷനായി. യോഗത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. 
പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ നീതുഷ രാജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, രജനി ബിജു, മിനി മോഹൻ ബാബു, കായംകുളം ബിപിസി ജൂലി, വാർഡ് അംഗം പ്രശാന്ത് രാജേന്ദ്രൻ, എസ്എംസി ചെയർപേഴ്സൺ മേരിക്കുട്ടി, പ്രഥമാധ്യാപിക കെ എസ് ഷീബ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top