21 November Thursday

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ 
പുനരധിവാസത്തിന് മുൻഗണന: മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം ആലപ്പുഴ വലിയകുളത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് സാമൂഹ്യനീതിവകുപ്പ് മുൻഗണന നൽകുന്നതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തെ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നടപടിയിലാണ്‌. സ്‌ത്രീകൾക്കും കുട്ടികൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസിറ്റ് ഹോം ആലപ്പുഴ നഗരത്തിലെ വലിയകുളത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
വിദ്യാർഥികളെ ചേർത്ത് രൂപീകരിച്ച സാമൂഹ്യനീതി സെല്ലിന്റെ ജില്ലാതല ഉദ്ഘാടനവും തീരം മാഗസിൻ പ്രകാശനവും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. സാമൂഹ്യനീതിവകുപ്പിന് കലാലയങ്ങളിലെ വിദ്യാർഥികളിൽനിന്ന്‌ വലിയ സഹായം ലഭിക്കുന്നുണ്ട്‌. നാഷണൽ സർവീസ് സ്‌കീമും മികച്ച പിന്തുണ നൽകുന്നു. ലഹരിമുക്തമായ യുവതലമുറയെ സൃഷ്‌ടിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു. 
എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സബ് ജഡ്‌ജി പ്രമോദ് മുരളി, സബ് കലക്‌ടർ സമീർ കിഷൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, വാർഡ് കൗൺസിലർ ബി നസീർ, എഎസ്‌പി എസ് അമ്മിണിക്കുട്ടൻ, ജില്ലാ സാമൂഹികനീതി ഓഫീസർ എ ഒ അബീൻ, പ്രൊബേഷൻ ഓഫീസർ ജി സന്തോഷ്, സാമൂഹ്യനീതി അസിസ്‌റ്റന്റ്‌ ഡയറക്‌ടർ പ്രീതി വിൽസൺ എന്നിവർ സംസാരിച്ചു. 
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെയും പാസ്‌പോർട്ട്, വിസ കാലാവധിക്കുശേഷം രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്ന വിദേശ പൗരന്മാരെയും നടപടി  പൂർത്തീകരിക്കുന്നതുവരെ താൽക്കാലികമായി താമസിപ്പിക്കുന്നതിനായുള്ള സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ട്രാൻസിറ്റ് ഹോം. വനിതകൾക്കും കുട്ടികൾക്കുമായുള്ള ആദ്യത്തെ ട്രാൻസിറ്റ് ഹോമാണ് ആലപ്പുഴയിൽ തുടങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top