29 November Friday
വയനാട്‌ സഹായനിഷേധം

എൽഡിഎഫ്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധം 5ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024
 
കോട്ടയം
വയനാട്‌ ദുരന്തബാധിതർക്ക്‌ അർഹമായ സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽഡിഎഫ്‌ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ അഞ്ചിന്‌ കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ ഉപരോധം നടത്തും. രാജ്‌ഭവന്‌ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ പ്രതിഷേധ പരിപാടികളാണ്‌ എൽഡിഎഫ്‌ നടത്തുന്നത്‌. രാജ്‌ഭവന്‌ മുന്നിലെ പ്രതിഷേധത്തിൽ 25,000 പേർ പങ്കെടുക്കും. കോട്ടയത്തെ ഉപരോധം രാവിലെ 10ന്‌ നടക്കും. എൽഡിഎഫ്‌ നേതാക്കൾ പങ്കെടുക്കും.
  214.68 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട്‌ കേരളം ആഗസ്‌ത്‌ 17ന്‌ അപേക്ഷ നൽകിയിരുന്നു. ഇതിൽ 153.467 കോടി രൂപ അനുവദിക്കാമെന്ന്‌ കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും ഒരു രൂപപോലും  തന്നിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 50 ശതമാനം വിനിയോഗിച്ചാലേ തുക ലഭ്യമാക്കൂ എന്നാണ്‌ ഇപ്പോൾ കേന്ദ്രം  പറയുന്നത്‌. സംസ്ഥാനത്തെ അപമാനിക്കുന്നതരത്തിൽ കോടതിയിൽ സത്യവാങ്‌മൂലവും  നൽകി. വയനാട്ടിൽ നേരിട്ടെത്തി പ്രധാനമന്ത്രി പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും നടപ്പായില്ല.  ദുരന്തത്തെ ചെറുതായി കാണിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്‌താവന, കേന്ദ്രസർക്കാർ വയനാട്‌ ദുരന്തത്തെ എങ്ങനെ കാണുന്നു എന്നതിനും തെളിവായി.  ഈ സാഹചര്യത്തിലാണ്‌ എൽഡിഎഫ്‌   പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top