ഗതിവേഗം നൽകി റോഡുകളും പാലങ്ങളും
ജലാശയങ്ങൾക്ക് കുറുകെ കിഫ്‌ബി കരുത്തിൽ ഉയർന്ന പാലങ്ങളിൽ ജില്ലയ്‌ക്ക് ഗതിവേഗം ലഭിച്ച വർഷമാണ് കടന്നു പോകുന്നത്. ആലപ്പുഴ പട്ടണ കവാടത്തിലെ "കുപ്പിക്കഴുത്തുള്ള’ പാലങ്ങൾക്ക് പകരം പുത്തൻപാലങ്ങളായി. കൊമ്മാടിയിൽ പാലം പുനർനിർമിച്ചു. കനാൽതീരത്ത് മട്ടാഞ്ചേരി പാലംവരെ റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്‌തു. ശവക്കോട്ടപ്പാലത്തിന് സമാന്തരപാലം നിർമിച്ചു. വാക്കയിൽ പാലം ഫെബ്രുവരി 23ന് നാടിന് സമർപ്പിച്ചു. പുരവഞ്ചിയുടെ ആകൃതിയിൽ ഇരുമ്പുപാലം നടപ്പാലം നിർമിച്ചു. ചിറക്കോട് പാലവും നാടിന് സ്വത്തായി.
പുലിമുട്ടിന്റെ കരുത്തിൽ
ആശ്വാസതീരം
കടലാക്രമണത്തിൽനിന്ന് ജില്ലയുടെ തീരം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബിയിൽ നിർമിച്ച 112 പുലിമുട്ടുകൾ പൂർത്തിയായി. കാട്ടൂരിൽ 34 , അമ്പലപ്പുഴയിൽ 30, പതിയാങ്കരയിൽ13, ആറാട്ടുപുഴയിൽ 21, വട്ടച്ചാലിൽ 16, അമ്പലപ്പുഴയിൽ 19, കാട്ടൂരിൽ 27, വട്ടച്ചാലിൽ 12, ആറാട്ടുപുഴയിൽ 17, പതിയാങ്കരയിൽ എട്ട് പുലിമുട്ടുകൾ വീതമാണ് പൂർത്തിയായത്. സംസ്ഥാന സർക്കാർ കിഫ്‌ബിയിലാണ് പുലിമുട്ടുകൾ നിർമിച്ചത്.
ആദ്യ നൈലോണ്‍
നൂല്‍ ഫാക്‌ടറി പറവൂരിൽ
മത്സ്യഫെഡിന്റെ കീഴിൽ വലനിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺനൂൽ ഫാക്‌ടറി പറവൂരിൽ മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. ഫെബ്രുവരി 15ന് ആരംഭിച്ച ഫാക്‌ടറിയിൽ പ്രതിവർഷം 400 ടൺ നൈലോൺനൂൽ ഉൽപ്പാദിപ്പിക്കാൻ കഴിയും. 5.5 കോടി രൂപ ചെലവിൽ മത്സ്യഫെഡിന്റെ 107 സെന്റ് സ്ഥലത്താണ് 24,300 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഫാക്‌ടറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..