28 December Saturday

ഒരുങ്ങുന്നു ഒരുലക്ഷം ​ഗാന്ധിമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

 മാവേലിക്കര

ഗാന്ധിജിയുടെ 72–--ാം രക്തസാക്ഷി ദിനത്തിൽ ലക്ഷം ഗാന്ധി പദ്ധതിയുമായി പ്രശസ്‌ത ഗാന്ധി പ്രതിമ നിർമാതാവ് ഡോ. ബിജു ജോസഫ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഒരുലക്ഷം ഗാന്ധി പ്രതിമകൾ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. ചെറുതും വലുതുമായ ആയിരത്തോളം ഗാന്ധി പ്രതിമ മാവേലിക്കര കുടുംബകോടതിക്ക് സമീപമുള്ള ബിജു ജോസഫിന്റെ വീടിനുമുന്നിൽ ഒരുങ്ങി. നിർമാണച്ചെലവ് മാത്രമാണ് പ്രതിമകള്‍ക്ക് ബിജു ജോസഫ് ഈടാക്കുന്നത്. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് ശിൽപ്പങ്ങൾ സൗജന്യമായി സ്ഥാപിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top