കാഞ്ഞങ്ങാട്
കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി ചന്ദ്രൻ സമര പ്രഖ്യാപനം നടത്തി. വി വി കൃഷ്ണൻ വിജയൻ, പുന്നക്കോടൻ ചന്ദ്രൻ, അബ്ദുൽറഹിമാൻ, വാസു മൊട്ടംചിറ, അശോകൻ, നബീസ, പ്രമീള രാഘവൻ, രാഘവൻ കുണ്ടംകുഴി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..