18 November Monday

പുത്തൂർ ഹൈടെക് മത്സ്യ മാർക്കറ്റ് ഇന്ന് നാടിനു സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ഇന്ന് ഉദ്ഘാടനംചെയ്യുന്ന പുത്തൂരിലെ ആധുനിക മത്സ്യമാർക്കറ്റ്

കൊട്ടാരക്കര 
പുത്തൂർ ഹൈടെക് മത്സ്യമാർക്കറ്റ് വെള്ളി പകൽ മൂന്നിന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ക്ക്പരീത് റിപ്പോർട്ട് അവതരിപ്പിക്കും. 
കിഫ്ബി ഫണ്ടിൽനിന്ന് 2. 84 കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാർക്കറ്റ് നവീകരിച്ചത്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന മാർക്കറ്റ് ആധുനിക വൽക്കരിക്കണമെന്ന പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യമാണ് മന്ത്രി കെ എൻ ബാല​ഗോപാലിന്റെ ഇടപെടലിലൂടെ യാഥാർഥ്യമായത്. 18 കടമുറികൾ, 19 ആധുനിക മത്സ്യസ്റ്റാളുകൾ, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, സ്റ്റെയിൻലെസ്‌ സ്റ്റീൽ കൗണ്ടറുകൾ, ശൗചാലയങ്ങൾ, വിശ്രമമുറികൾ, ഇന്റർലോക്ക് പാകിയ മുറ്റം, പാർക്കിങ് സൗകര്യം, കയറ്റിറക്ക് സൗകര്യങ്ങൾ, അയ്യായിരം ലിറ്റർ ശേഷിയുള്ള മലിനജലശുദ്ധീകരണ പ്ലാന്റ്, സിസിടിവി കാമറകൾ എന്നിവ 6632 ചതുരശ്രയടി വിസ്തീർണമുള്ള മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.  തീരദേശ വികസന കോർപറേഷനായിരുന്നു നിർമ്മാണച്ചുമതല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top