24 December Tuesday

ഹരിതകർമസേനാ അംഗങ്ങളുടെ സമരം 14ദിവസം പിന്നിടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ഹരിതകർമസേന അംഗങ്ങൾ സമരത്തിൽ

പുനലൂര്‍
കരവാളൂർ പഞ്ചായത്തിലെ 16–-ാം വാർഡിലെ 32 ഹരിത കർമസേനാംഗങ്ങള്‍ 14 ദിവസമായി പണിമുടക്കിൽ. മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് മാറ്റുന്ന തിരുവഴിമുക്കിലെ സംസ്കരണ കേന്ദ്രത്തിലാണ് തൊഴിലാളികൾ സമരം നടത്തുന്നത്. സമരത്തെത്തുടർന്ന് മാർക്കറ്റിലും കടകളിലും വീട്ടിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ ശേഖരിച്ച് വച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. 
കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന പഞ്ചായത്തിന്റെ അനാസ്ഥമൂലം കഴിഞ്ഞ ഒരു വർഷക്കാലയളവിലെ അലവൻസ് തുകയായ 3.50 ലക്ഷം രൂപ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. പഞ്ചായത്ത് ഭരണസമിതിയിലെ ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കം കാരണം കുടിശ്ശിക തുക ലഭ്യമാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാലിന്യം ശേഖരിച്ച് തരം തിരിക്കുന്ന ജോലിചെയ്യുന്ന ജീവനക്കാർക്കുള്ള സുരക്ഷയ്ക്കായി നൽകേണ്ട കൈയുറ, കോട്ട്, ക്യാപ് എന്നീ അവശ്യസാധനങ്ങൾ പോലും നൽകാതെ ഭരണസമിതി വീഴ്ച വരുത്തുന്നതായി അംഗങ്ങൾ പറഞ്ഞു. 
മാലിന്യങ്ങൾ നീക്കംചെയ്യാത്തത് മൂലം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾ ഇതിനോടകം പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നും വരുംദിവസങ്ങളിൽ സമരം പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാറ്റുമെന്നും തൊഴിലാളികൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top