22 December Sunday

ബി ആർ അംബേദ്കർ സ്മാരക 
ഗ്രന്ഥശാല ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കൊട്ടാരക്കര മുനിസിപ്പാലിറ്റി ആരംഭിച്ച ബി ആർ അംബേദ്കർ സ്‌മാരക ലൈബ്രറി ധനമന്ത്രി കെ എൻ ബാല​ഗോപാൽ 
ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ തുടങ്ങിയ ബി ആർ അംബേദ്കർ സ്മാരക ​ഗ്രന്ഥശാല ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൻ വനജ രാജീവ് സ്വാഗതംപറഞ്ഞു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൻ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജി സുഷമ, എ മിനികുമാരി, ജേക്കബ് വർഗീസ് വടക്കടത്ത്, കൗൺസിലർമാരായ അനിത ഗോപകുമാർ, എസ് ഷീല, ബിജി ഷാജി, സണ്ണി ജോർജ് വക്കീലഴികം, കണ്ണാട്ട് രവി, ടി വി പ്രദീപ് കുമാർ, ബി എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ വി എസ് ഇടക്കിടത്ത്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top