22 December Sunday

എൻഎസ്എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

അച്ചൻകോവിൽ ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് സഹവാസ ക്യാമ്പിൽ പ്രതിജ്ഞചാല്ലുന്നു

അച്ചൻകോവിൽ 
ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ വളന്റിയർമാർക്ക് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. ആയുർവേദ ആശുപത്രിയുടെ നേത്യത്വത്തിൽ ആയുർവേദ ക്യാമ്പ് നടത്തി. ജെൻഡർ പാർലമെന്റിൽ സ്കൂൾ കൗൺസിലർ വിദ്യ ക്ലാസെടുത്തു. വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എൻഎസ്എസ് യൂണിറ്റുകൾ നിർമിക്കുന്ന 150 വീടുകൾക്കായി  ധനസമാഹരണത്തിന്‌ തുടക്കംകുറിച്ചു. സ്ത്രീചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ സമത്വജ്വാല തെളിച്ചു. പഞ്ചായത്ത്‌അംഗം സാനുധർമരാജ്, പിടിഎ പ്രസിഡന്റ്‌ പ്രശാന്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ബാബു, പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്തു. വളന്റിയർ സെക്രട്ടറി അനുജ നന്ദി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top