23 December Monday

പുരസ്കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ധർമടം ബാങ്ക് ഏർപ്പെടുത്തിയ എം പി കുമാരന്‍ സാഹിത്യപുരസ്‌കാരം 
പി എന്‍ ഗോപീകൃഷ്‌ണന് എം മുകുന്ദൻ സമ്മാനിക്കുന്നു, സിനിമാതാരം 
ഗായത്രീ വർഷ, പുരസ്കാര ജേതാവ് സി ആർ പുണ്യ എന്നിവർ സമീപം

ധർമടം

സാഹിത്യ പ്രതിഭകള്‍ക്ക് ധര്‍മടം സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എം പി കുമാരന്‍ പുരസ്‌കാരം പി എന്‍ ഗോപീകൃഷ്‌ണനും നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി വി രുഗ്മിണി കഥാപുരസ്‌കാരം സി ആര്‍ പുണ്യയും എം മുകുന്ദനില്‍നിന്ന്‌ ഏറ്റുവാങ്ങി. 
റബ്കോ ചെയർമാൻ കാരായി രാജൻ അധ്യക്ഷനും സിനിമാതാ രം ഗായത്രി വർഷ മുഖ്യാതിഥിയു മായി. സി പി ഹരീന്ദ്രൻ, പ്രൊഫ. പി രവീന്ദ്രൻ, പ്രൊഫ. കെ കുമാരൻ,  പഞ്ചായത്ത് പ്രസി ഡന്റ് എൻ കെ രവി, എ കെ ഉഷ, സെൽവൻ മേലൂർ, ബാങ്ക് പ്രസിഡന്റ്‌ ടി അനിൽ, ദിലീപ് വേണാടൻ എന്നിവർ സംസാരി ച്ചു. എം പി കുമാരൻ പുരസ്കാരം ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീ യത്തിന്റെ കഥ’യ്‌ക്കും വി വി രുഗ്മിണി പുരസ്കാരം സി ആർ പുണ്യയുടെ ‘ബ്രേക്കപ്പ് പാർട്ടി' കഥയ്ക്കുമാണ് ലഭിച്ചത്. സാഹിത്യ പുരസ്‌കാര ജേതാവിന് 25,000 രൂപയും  ചെറുകഥാ പുരസ്‌കാരം 10,000 രൂപയുമാണ്‌. ഗോപീകൃഷ്ണൻ പുരസ്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top