22 December Sunday

ചിമ്മിനി ഡാമിലേക്ക് ആനവണ്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ചിമ്മിനിയിലേക്ക് വന്ന കെഎസ്ആർടിസിയുടെ ആദ്യ യാത്രയ്‌ക്ക് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ
നേതൃത്വത്തിൽ നൽകിയ സ്വീകരണം

ചിമ്മിനി

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ചിമ്മിനിയിലേക്ക്  കെഎസ്ആർടിസി ഉല്ലാസയാത്ര തുടങ്ങി. ആദ്യയാത്രയെ കെ കെ രാമചന്ദ്രൻ എംഎൽഎയും  ജനപ്രതിനിധികളും ചേർന്ന് ചിമ്മിനി ഡാമിൽ സ്വീകരിച്ചു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സദാശിവൻ, പഞ്ചായത്ത് അംഗം അഷറഫ് ചാലിയതൊടി, കെഎസ്ആർടിസി തൃശൂർ ഡിടിഒ ടി എ ഉബൈദ് എന്നിവർ സംസാരിച്ചു.  ഉല്ലാസയാത്രയുടെ ഭാഗമായി കെഎസ്ആർടിസി ഒരുക്കിയ ബാൻഡ് പരിപാടിയും ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top