22 December Sunday
കരിപ്പൂർ വിമാനത്താവള വികസനം

മന്ത്രി വി അബ്ദുറഹ്മാന്റെ 
നേതൃത്വത്തിൽ യോഗം ചേരും

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു

മലപ്പുറം
കരിപ്പൂർ വിമാനത്താവളത്തിന്റെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി കെ റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് യോഗം വിളിക്കുന്നത്‌.
കരിപ്പൂരിൽ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുത്ത്‌ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്‌. നിർമാണപ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലിസ്ഥാപിക്കുകയുംചെയ്തിട്ടുണ്ട്. നിർമാണം അടിയന്തരമായി ആരംഭിക്കാനാണ് കേന്ദ്രമന്ത്രിയുടെ നിർദേശപ്രകാരം ഉന്നതതല യോഗം വിളിച്ചുചേർക്കുന്നത്. വികസനത്തിന്റെ ഭാഗമായി 50 മീറ്റർവരെ ഉയരത്തിൽ മണ്ണ് നിറയ്‌ക്കേണ്ട ആവശ്യമുള്ളതിനാൽ മണ്ണിന്റെ ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തും. കേരളത്തിലെ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കേന്ദ്രമന്ത്രിയുമായി ചർച്ചചെയ്തതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top