സോഷ്യൽ സയൻസ് ഫെയർ സ്റ്റിൽ മോഡൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പുഴയൊഴുകും വഴി ഒരുക്കിയ വെള്ളമുണ്ട ജിഎംഎച്ച്എസ്എസിലെ ആർ ശിവഹരിക്കും ബ്രഹ്മകൃഷ്ണക്കും ഒന്നാം സ്ഥാനം. നദിയുടെ ഘട്ടങ്ങളും മുണ്ടക്കൈ ഉരുൾപൊട്ടലുമാണ് വിദ്യാർഥികൾ നിർമിച്ചത്. ഉപരിഘട്ടം, മധ്യഘട്ടം, കീഴ്ഘട്ടം എന്നിങ്ങനെ നദിയുടെ യാത്രയെ വിശദീകരിക്കുന്ന മോഡലാണ് ഒരുക്കിയത്. പ്രകൃതിയെ നോവിക്കാതെയുള്ള സുസ്ഥിര വികസനവും ജലസ്രോതസ്സുകള്‍ക്ക് തടസ്സമില്ലാതെ ഒഴുകാനുളള വഴിയൊരുക്കുന്നിനൊപ്പം ആ ജലം മാലിന്യമില്ലാതെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലേക്ക് മാറ്റുന്നതും "തെളിനീരൊഴുകും നവകേരള പദ്ധതിയും" മോഡലിലൂടെ വിവരിക്കുന്നുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസും ബെയ്‌ലി പാലവും നിർമിച്ചിട്ടുണ്ട്. സ്വാഭാവിക വനം വെട്ടിമാറ്റുന്നത്, നിർമാണങ്ങൾ, നീർച്ചാലുകൾ ഇല്ലാതാകുന്നത്, പ്രദേശത്തിന് യോജിക്കാത്ത കൃഷി ചെയ്യുന്നത് എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നു എന്നും മോഡൽ വിശദീകരിക്കുന്നു.
പ്രിൻസിപ്പൽ പി സി തോമസ്, അധ്യാപകരായ അഞ്ചു ജിഷിൽദേവ് , ജാസ്മിൻ ഷാൻ പോൾ, രേഖ സുരേഷ് എന്നിവരാണ് സ്റ്റിൽ മോഡൽ ഒരുക്കാൻ ആവശ്യമുള്ള നിർദേശം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..