തിരുവനന്തപുരം
ഒരേ ക്ലാസ് മുറിയിൽ പഠിച്ചെടുത്ത പാഠങ്ങളുടെ വിപണിസാധ്യതകൾ കണ്ടെത്തി കുപ്പിയിലാക്കി വനിതാ ഡോക്ടർമാർ. ആയുർവേദ കോസ്മറ്റോളജി രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അനില സേതുമാധവനും ഡോ. എം ഗൗരിയും ചേർന്നാരംഭിച്ച സീക്രട്ട് ഹ്യൂസ് എന്ന സംരംഭത്തിന്റെ ആദ്യ ഉൽപ്പന്നം ബുധനാഴ്ച വിപണിയിലിറക്കും. മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് ലോഞ്ചിങ് നിർവഹിക്കും.
ആയുർവേദത്തിലെ പരമ്പരാഗത ചർമസംരക്ഷണ വിധികളിൽ നൂതന ഗവേഷണങ്ങൾ നടത്തിയാണ് ഗൗരിയും അനിലയും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായിരുന്നു ഇരുവരും. ഡോ. അനില കോഴിക്കോട് ആസ്ഥാനമായി ആയുർവേദ ക്ലിനിക്ക് നടത്തിവരികയാണ്. ചർമസംരക്ഷണത്തിലാണ് സ്പെഷ്യലൈസേഷൻ. ഇതേ വിഭാഗത്തിൽ ഗവേഷണങ്ങൾ നടത്തിവരികയാണ് തിരുവനന്തപുരം സ്വദേശി ഡോ. ഗൗരി. ഓൺലൈൻ കൺസൾട്ടിങ്ങും വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ഇവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..