30 October Wednesday

അരങ്ങുണർത്തി

സ്വന്തം ലേഖികUpdated: Wednesday Oct 30, 2024
തിരുവനന്തപുരം 
താടകയും ശ്രീരാമനും അരങ്ങിൽ കണ്ടുമുട്ടുന്നു. താടകയുടെ പറയാത്ത ആഗ്രഹങ്ങളും വേദനയും കാണികളിലെത്തുന്നു. കേര ള സർവകലാശാല ജീവനക്കാരുടെ കലാസാംസ്‌കാരിക സമിതി "ധമനി'യുടെ വയലാർ അനുസ്മരണ ചടങ്ങിൽ "താടക എന്ന ദ്രാവിഡ രാജകുമാരി' അരങ്ങേറി. 
രാമായണത്തിലെ സംഭവങ്ങൾ മാത്രമല്ല അവഗണിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ വൈകാരികതയും സങ്കീർണതകളും വെളിപ്പെടുത്തുകയാണ്‌ വയലാർ വരികളിലൂടെ. 
സർവകലാശാലാ ജീവനക്കാരായ 12 പേർ ചേർന്നാണ്‌ അരങ്ങിലവതരിപ്പിച്ച്‌ കൈയടി നേടിയത്‌. എട്ടുമിനിറ്റ്‌ ദൈർഘ്യമുള്ള ദൃശ്യാവിഷ്‌കാരം ചിട്ടപ്പെടുത്തിയതും പ്രധാന കഥാപാത്രമായ താടകയായി അരങ്ങിൽ എത്തിയതും കേരള യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ പദ്മ ബാബു ആണ്‌. 
സെനറ്റ്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. വി മധുസൂദനൻ നായർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.
 ധമനി പ്രസിഡന്റ്‌ എസ്‌ സജു അധ്യക്ഷനായി. സെക്രട്ടറി സന്തോഷ്‌ ജി നായർ, രജിസ്ട്രാർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. വയലാറിന്റെ ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top