21 November Thursday

പൂസായാൽ... വണ്ടീൽ തൊടരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ഹർഷ ശ്രീകുമാറും ഹെൻറി ഹാരിസ്‌ അനിലും ശാസ്ത്രമേളയിൽ മോഡലുമായി

 പത്തനംതിട്ട

മദ്യപിച്ചിട്ട്‌ വാഹനം ഓടിക്കാമെന്ന്‌ ഇനിയാരും കരുതേണ്ട. ഒരു തുള്ളി മദ്യം കഴിച്ചിട്ടുണ്ടെങ്കിൽ വണ്ടിയോടില്ല. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ തടയാൻ പുത്തൻ മാർഗം കണ്ടുപിടിച്ചിരിക്കുകയാണ്‌ കുട്ടികൾ. ജില്ലാ ശാസ്‌ത്ര മേളയിൽ ആൽക്കഹോൾ ഡിറ്റക്‌ടർ ഇൻ വെഹിക്കിൾ സംവിധാനം പരിചയപ്പെടുത്തി കോന്നി ഗവ. എച്ച്‌എസ്‌എസിലെ പ്ലസ്‌ ടു വിദ്യാർഥികളായ ഹെൻറി ഹാരിസ്‌ അനിലും ഹർഷ ശ്രീകുമാറും. കാറിനുള്ളിൽ സ്ഥാപിക്കുന്ന സെൻസറിലൂടെ വാഹനം സ്റ്റാർട്ട്‌ ആകാതിരിക്കാനുള്ള ക്രമീകരണങ്ങളാണ്‌ ഇവർ ഒരുക്കിയത്‌. മദ്യത്തിന്റെ മണം സെൻസർ വഴി പിടിച്ചെടുത്ത്‌ കാർ സ്റ്റാർട്ടാകുന്നത്‌ തടയും. 
മണ്ണിടിച്ചിൽ മുന്നറിയിപ്പ്‌ സംവിധാനവും രാത്രിയാകുമ്പോൾ തനിയെ കത്തുന്ന ലൈറ്റും ഗ്യാസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ മുന്നറിയിപ്പ്‌ നൽകുന്ന സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top