23 December Monday

ജില്ലയിലെ ഏരിയ സമ്മേളനങ്ങൾക്ക്‌ നാളെ തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
പുതുപ്പള്ളി
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലയിലെ ഏരിയ സമ്മേളനങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. പുതുപ്പള്ളിയിലാണ്‌ ആദ്യ ഏരിയ സമ്മേളനം ചേരുക. പുതുപ്പള്ളി ഇ എം എസ്‌ സ്‌മാരക മന്ദിരത്തിലെ സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, ടി ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയ, പി കെ ഹരികുമാർ, സി ജെ ജോസഫ്‌ എന്നിവർ പങ്കെടുക്കും. ഏരിയയിലെ 11 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ തെരഞ്ഞെടുത്ത 145 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ വെട്ടത്തുകവലയിൽനിന്ന്‌ ആരംഭിക്കുന്ന ചുവപ്പുസേനാ മാർച്ചോടെ സമ്മേളന നടപടികൾ അവസാനിക്കും. നവംബർ 25 മുതൽ 27 വരെ നടക്കുന്ന പൂഞ്ഞാർ ഏരിയ സമ്മേളനത്തോടെ ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ സമാപിക്കും. 2025 ജനുവരി മൂന്ന്‌ മുതൽ അഞ്ചുവരെ പാമ്പാടിയിലാണ്‌ ജില്ലാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top