കാഞ്ഞങ്ങാട്
ഒന്നു മുതൽ 4 വരെ വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ കാഡറ്റ് തൈക്കോൺഡോ ചാമ്പ്യൻഷിപ്പിലേക്കുള്ള 28 അംഗ കേരള ടീമിൽ അഞ്ചുപേർ കാസർകോട്ടുകാർ. മുഖ്യ പരിശീലകനായി വെള്ളിക്കോത്ത് സ്വദേശി വി വി മധുവിനെ തെരഞ്ഞെടുത്തു. തോയമ്മൽ രാധാകൃഷ്ണൻ കെ നിഷിത –- കെ ദമ്പതികളുടെ മകൻ കെ നാനി കൃഷ്ണൻ, ഒടയംചാൽ കുന്നുംവയലിലെ വി ഉണ്ണികൃഷ്ണൻ –- കെ കെ ലിഖിജ എന്നിവരുടെ മകൾ വാണികൃഷ്ണ, കോട്ടച്ചേരി കുന്നുമ്മലിലെ ടി വി സുധീർ –-റീജ ദമ്പതികളുടെ മകൻ ദേവ് സുധീർ, കാസർകോട് പറമ്പിൽ എ ദിവാകരൻ –-സ്മിത എന്നിവരുടെ മകൾ അഞ്ജന ദേവ്, ബെള്ളിക്കോത്തെ വിവി മധു – യു ഡി - ദയ ദമ്പതികളുടെ മകൾ അമേയ എന്നിവരാണ് ടീമിൽ. ഇതിൽ നാലുപേരും വി വി മധുവിന്റെ ശിഷ്യരാണ്.
ആലപ്പുഴയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത് ജില്ലയായിരുന്നു. 5ത് ഡാൻ ബ്ലാക്ക് ബെൽറ്റും ദേശീയ റഫറിയുമായ വി വി മധു കേരള ടീമിന്റെ മുഖ്യ പരിശീകനാവുന്നത് ഇത് നാലാതവണ. നിലവിൽ അമച്വർ തയ്ക്വോൺഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..