22 November Friday

35 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കടവൂർ സണ്ണിയുടെ വീടിന്റെ പിറകുവശത്ത് മരവും മണ്ണും അടിഞ്ഞുകൂടിയ നിലയിൽ

വിലങ്ങാട്  
അടിച്ചിപ്പാറ മഞ്ഞച്ചീളി ഉരുൾപൊട്ടലിൽ 35 പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി. കടവൂർ സണ്ണിയുടെ വീട്ടിൽ അഭയം തേടിയവരാണ് രക്ഷപ്പെട്ടത്. പുഴയിൽനിന്ന്‌ അസാധാരണ ശബ്ദവും കല്ലുകളുടെ ഉരുൾച്ചയും കേട്ട് വീട്ടുകാർ തമ്മിൽവിളിച്ച് ഉരുൾപൊട്ടിയതാണെന്ന് ഉറപ്പുവരുത്തി. ഉടനെ മലയുടെ മുകൾ ഭാഗത്ത് നിന്നുള്ളവരോട് മാറി നിൽക്കാൻ ഫോണിലൂടെയും മറ്റും വിവരങ്ങൾ കൈമാറി. 
അയൽവാസികളായ പതിനഞ്ചോളം കുടുംബങ്ങൾ കടവൂർ സണ്ണിയുടെ വീട്ടിൽ അഭയം തേടി. നിമിഷങ്ങൾക്കകം രണ്ടാമത്തെ വൻ ഉരുൾപൊട്ടലുണ്ടായി.സണ്ണിയുടെ വീടിന്റെ പിറക് വശം ഉരുൾപൊട്ടലിൽ ഒലിച്ചുപോകുകയും അഭയം തേടിയവരുടെ വീടുകൾ  തകരുകയും ചെയ്തു.  മണ്ണും മരങ്ങളുമെല്ലാം സണ്ണിയുടെ വീടിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തിയെങ്കിലും ആളപായമുണ്ടായില്ല.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top