22 December Sunday

കെഎസ്‌ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ 
വാർഷിക പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ആലപ്പുഴ ഡിവിഷൻ കമ്മിറ്റി 38-ാം വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻറ് എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കെഎസ്‌ഇബി പെൻഷനേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ഡിവിഷൻ 38–--ാമത് വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. ഡിവിഷൻ പ്രസിഡന്റ് എം ഷംസുദ്ദീൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി ബാലകൃഷ്‌ണപിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ജി പ്രഭാകരൻ, സെക്രട്ടറി പി എസ് ഉദയകുമാർ, വനിതാവേദി പ്രസിഡന്റ് സി ശ്രീലത, ജില്ലാ ജോയിന്റ്‌ കൺവീനർ പി ജെ തങ്കച്ചി, അസോസിയേഷൻ ജോ. സെക്രട്ടറി ആർ മനോഹരൻ, ആർ സുരേന്ദ്രൻ, വൈസ്‌ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം ഷംസുദ്ദീൻ (പ്രസിഡന്റ്‌), പയസ്‌ നെറ്റോ (സെക്രട്ടറി), ഇ എൻ തോമസ്‌ (ട്രഷറർ), എസ്‌ എൻ മോഹൻരാജ്‌ (കേന്ദ്രകമ്മിറ്റിയംഗം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top