ആലപ്പുഴ
നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച കമന്ററി മത്സരം ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമനിൽ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യാഗിക ചടങ്ങുകളില്ലാതെയാണ് മത്സരം നടന്നത്.
എച്ച്എസ് –- എച്ച്എസ്എസ്, പൊതുവിഭാഗങ്ങളിലായിരുന്നു മത്സരം. എച്ച്എസ്–-- എച്ച്എസ്എസ് വിഭാഗത്തിൽ കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി സി ആർ ബ്രൂട്ടോ, കൊടുപ്പുന്ന ജിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ എസ് സോജിൻ, പുറക്കാട് എസ്എൻ എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥി എസ് ഷാഹിം മഹ്‌മ്മൂദ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
പൊതുവിഭാഗത്തിൽ സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻ വിദ്യാർഥി ജാനകി ബി നാഥ് ഒന്നാംസ്ഥാനവും പച്ച ചെക്കിടിക്കാട് സ്വദേശി ജോസ് ജെ വെട്ടിയിൽ, സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻ വിദ്യാർഥി കെ എസ് അദീന സോണി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സി കെ സദാശിവൻ, കെ നാസർ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, എം വി ഹൽത്താഫ്, എ വി മുരളി, റെജിമോൾ ജോസ് എന്നിവർ സംസാരിച്ചു. പ്രൊഫ. ചെറിയാൻ അലക്‌സാണ്ടർ, ഹരികുമാർ വാലേത്ത്, വിനോദ് കാരിച്ചാൽ എന്നിവർ വിധികർത്താക്കളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..