02 November Saturday
വളന്റിയര്‍‌ രജിസ്ട്രേഷൻ ആരംഭിച്ചു

ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ട് തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
തിരുവനന്തപുരം
വയനാട്ടിലെ ​ദുരിതബാധിതർക്ക് സഹായമൊരുക്കാൻ സജ്ജമായി തിരുവനന്തപുരം കോർപറേഷൻ. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങൾ അയക്കണമെന്ന ആവശ്യവുമായി നിരവധിപേർ ബന്ധപ്പെടുന്നുണ്ട്. വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെ തുടർന്ന്‌ സ്പെഷ്യൽ ഓഫീസർ സാംബശിവ റാവുവുമായും വയനാട് കലക്ടർ മേഘശ്രീയുമായും ചർച്ച ചെയ്തു. നിലവിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധനസാമഗ്രികൾ ആവശ്യമായി വന്നാൽ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കൾ ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും കോർപറേഷനിൽ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്‌ഷൻ ആരംഭിക്കാനാകും. രക്ഷാപ്രവർത്തനത്തിന്  സന്നദ്ധരായ വളന്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ ആരംഭിച്ചതായി  മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. രജിസ്ട്രേഷനുള്ള ലിങ്ക് :

https://smarttvm.tmc.lsgkerala.gov.in/volunteer


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top