27 December Friday
പാവപ്പെട്ടവരോടാണ് പ്രതിബദ്ധത

കേരളം അതിദരിദ്രരില്ലാത്ത ആദ്യ 
സംസ്ഥാനമാകും: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2024
കൊല്ലം
രാജ്യത്ത്‌ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ക്ഷേമപെൻഷൻ വാങ്ങുന്ന ൬൨ ലക്ഷം പേർക്ക് പ്രതിമാസം ൧൬൦൦ രൂപ വീതം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ ചെലവ് മാറ്റിനിർത്തിയാണെങ്കിലും ക്ഷേമ പെൻഷനും കുടിശ്ശികയും നൽകും. പാവപ്പെട്ടവരോടാണ് സർക്കാരിനും പാർടിക്കും പ്രതിബദ്ധതയെന്നും സിപിഐ എം പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ്‌ മന്ദിരം ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. 
കേരളത്തിന്റെ എല്ലാ മേഖലയിലും അടിത്തറ പാകിയത് ഇ എം എസ്‌ സർക്കാരാണ്‌. ഒരു മനുഷ്യനെയും കുടിയൊഴിപ്പിക്കരുതെന്ന്‌ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പ്രഖ്യാപിച്ചത് എ കെ ജിയാണ്‌. അധ്വാനിക്കുന്ന മനുഷ്യർക്കെല്ലാവർക്കും ഭൂമി ലഭ്യമാക്കി. 36 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുസെന്റ് മുതൽ ൧൫ ഏക്കർ വരെ ലഭിച്ചു. ഇതിന്റെയെല്ലാം ഫലമായി രാജ്യത്ത് ജന്മിവിഭാഗത്തെ ഇല്ലാതാക്കിയ ഏക നാടാണ് കേരളം. അതിനുശേഷവും നിരവധി മാറ്റങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ ഉൾപ്പെടെ നടന്നു. പിണറായി സർക്കാർ ൬൪൦൦൬ പേരെ അതിദരിദ്രരായി കണ്ടെത്തിയിരുന്നു. അതിൽ പകുതിയോളം കുടുംബങ്ങളെ ദുരിതത്തിൽനിന്നു മോചിപ്പിച്ചു. ബാക്കിയുള്ളവർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഏറ്റവും പിന്നിൽ നിൽക്കുന്ന മനുഷ്യനും ഗുണമേന്മയോടെ ജീവിക്കാനാകുന്ന ഒരേയൊരു സ്ഥലം കേരളമാണ്. 
വലതുപക്ഷ ആശയനിർമിതിക്കായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് കേരളത്തിലുള്ളത്‌.  ടിവി ചാനലുകളും പത്രങ്ങളും ഉൾപ്പെടെയുള്ള മാധ്യമ ശൃംഖല കമ്യൂണിസ്റ്റ് പാർടിക്ക് എതിരായി കുപ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു. ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ ചെലവിൽ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. പാർടി ഓഫീസ് യോഗം ചേരാനുള്ള ഇടം മാത്രമല്ലെന്നും ജനങ്ങൾക്കായുള്ള സഹായകേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top