21 December Saturday

ഓണത്തിന് 15,000 കോടി: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
കൊല്ലം 
ഓണത്തിന് 15,000 കോടി രൂപയാണ്‌ സർക്കാർ ജനക്ഷേമത്തിനായി വകയിരുത്തിയിട്ടുള്ളതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 900 കോടി രൂപ ഒരുമാസത്തെ പെൻഷൻ കൊടുക്കാനായി വേണം. കേന്ദ്രം പലവിധത്തിൽ തകർക്കാൻ ശ്രമിക്കുമ്പോഴും ജനകീയമായി സർക്കാരിനെ നയിക്കുന്ന പാർടിയാണ് സിപിഐ എം എന്നും പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനയോഗത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരേ മനസ്സോടെ ജീവിക്കാൻ കഴിയുന്ന നാടായി കേരളം ലോകത്തിനു മുന്നിലുണ്ട്. വൻ ദുരന്തങ്ങൾ ഓരോന്നായി എത്തിയപ്പോഴും അതിജീവനത്തിന്റെ പുതിയ മാതൃക പകർന്നുനൽകിയ നാടാണിത്‌. പുതുതലമുറയടക്കം പാർടിയുടെ പതാകവാഹകരായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top