18 September Wednesday

പൂയപ്പള്ളിയിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

 

ഓയൂർ
പൂയപ്പള്ളി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപിയുടെ പിന്തുണയോടെ പാസായി. 16 അംഗ ഭരണസമിതിയിൽ ബിജെപി അംഗം ഉൾപ്പെടെ ഒമ്പതുപേർ പ്രമേയത്തെ പിന്തുണച്ചു. ഇതോടെ എൽഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നഷ്ടമായി. തച്ചക്കോട് വാർഡ്​അംഗമായ ബിജെപിയിലെ വി പി ശ്രീലാലാണ് കോൺഗ്രസിനെ പിന്തുണച്ചത്.
അവിശ്വാസ പ്രമേയം പാസായതിനുപിന്നാലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സംബന്ധിച്ച തർക്കവും യുഡിഎഫിൽ ആരംഭിച്ചു. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. മുൻ പ്രസിഡന്റായിരുന്ന പഞ്ചായത്ത് അം​ഗത്തിന്റെയും നിലവിലുള്ള മറ്റൊരു ​അംഗത്തിന്റെയും നേതൃത്വത്തിലാണ് ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നത്. അവിശ്വാസപ്രമേയത്തെ പിന്തുണച്ച പേരിൽ ബിജെപി അംഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനും നീക്കമുണ്ട്. മുമ്പ് യുഡിഎഫ് അം​ഗം പ്രസിഡന്റും ബിജെപി വൈസ് പ്രസിഡന്റുമായി പഞ്ചായത്ത് ഭരണം നടത്തിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top