വെഞ്ഞാറമൂട്
കോൺഗ്രസുകാർ അരുംകൊല ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റയും സ്‌മരണ പുതുക്കി. വെള്ളി രാവിലെ കലുങ്കിൻമുഖത്തെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ഡി കെ മുരളി എംഎൽഎ, കെ എസ് സുനിൽകുമാർ, ജെയ്ക് സി തോമസ്, ഷിജൂഖാൻ, വി അനൂപ്, ഇ എ സലിം എന്നിവർ നേതൃത്വം നൽകി.
തേമ്പാമൂട്ടിൽ നടന്ന അനുസ്മരണയോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, ഡി കെ മുരളി എംഎൽഎ, ജെയ്ക് സി തോമസ്, വി അനൂപ്, കെ പി പ്രമോഷ്, വി വിനീത്, വി എസ് ശ്യാമ, കെ സജീവ്, എസ് കെ ആദർശ്, ഷൈനുരാജേന്ദ്രൻ, എസ് ശ്രീമണി തുടങ്ങിയവർ സംസാരിച്ചു.
ചെറുപ്പക്കാർ തൊഴിലിന് കാത്തിരിക്കുന്ന രാജ്യമായി ഇന്ത്യ മാറി: എ വിജയരാഘവൻ
യുവാക്കൾ തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. രക്തസാക്ഷികളായ ഹഖ് മുഹമ്മദ്–--മിഥിലാജ് രക്തസാക്ഷിദിനാചരണം തേമ്പാമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയുടെ ഗുണം അതിസമ്പന്നർക്ക് മാത്രമാണ്. ഒരു രൂപപോലും നിക്ഷേപിക്കാതെ രാജ്യത്തെ കൊള്ളയടിക്കാൻ മുതലാളിമാർക്ക് അവസരം ഒരുക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി.
ഹഖ് മുഹമ്മദ് -‐മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ,
ജില്ലാ സെക്രട്ടറി വി ജോയി എന്നിവർ പുഷ്പാർച്ചന നടത്തുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..