22 December Sunday

കുട്ടിപ്പ രക്തസാക്ഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കുട്ടിപ്പ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

പൊഴുതന
കുട്ടിപ്പ രക്തസാക്ഷി ദിനാചരണവും കെ ഗോവിന്ദൻ അനുസ്മരണവും  നടന്നു. പൊഴുതന കമ്യൂണിറ്റി ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. കെ ജെറീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം  കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സൈദ്,ജോബിസൺ ജെയിംസ്, എൻ സി പ്രസാദ്, കെ പി രാമചന്ദ്രൻ, അച്ചപ്പൻ, സി എച്ച് മമ്മി എന്നിവർ സംസാരിച്ചു. വി വിനോദ് സ്വാഗതം പറഞ്ഞു.  
 രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം വൈത്തിരി ഏരിയ സെക്രട്ടറി സി യൂസഫ് പതാക ഉയർത്തി. 
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം രമേശ്‌ ഡിവൈഎഫ്ഐ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം ഫ്രാൻസിസ്, എം സൈദ്, ജില്ലാ പഞ്ചായത്ത്‌ അംഗം എൻ സി പ്രസാദ്,  വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി വിജേഷ്, കെ ജെറീഷ്, വി വിനോദ്, കെ ആർ ജിതിൻ, ഷിജി ഷിബു, സി എച്ച് മമ്മി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top