21 November Thursday

ഹരിതടൂറിസം കേന്ദ്രങ്ങൾ പ്രഖ്യാപനം നാളെ

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഹരിതടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്ന നെടുങ്ങണ്ട അരിയിട്ടകുന്നിന് സമീപത്തെ ചെമ്പകത്തറ

ചിറയിൻകീഴ്
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാ​ഗമായി ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളിലെ ഹരിത മാതൃകാ കേന്ദ്രങ്ങളുടെ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കും. 
നവകേരളം കർമ പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്ത് ഭരണസമിതി ഹരിതമിഷനുമായി ചേര്‍ന്നാണ് ക്യാമ്പയിന് നേതൃത്വംനൽകുന്നത്. 
ജൈവ, അജൈവ, ദ്രവമാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് സുസ്‌ഥിര സംവിധാനം ഒരുക്കിയതിലൂടെയാണ് നേട്ടം കൈവരിച്ചത്. 
അഞ്ചുതെങ്ങ് കോട്ട, കായിക്കര കുമാരനാശാൻ സ്മാരകം, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, കുമാരനാശാൻ കവിത എഴുതിയിരുന്ന അരിയിട്ടകുന്ന് ചെമ്പകത്തറ എന്നീ കേന്ദ്രങ്ങളാണ്‌ തെരഞ്ഞെടുക്കപ്പെട്ട പ്രകൃതി സൗഹൃദകേന്ദ്രങ്ങൾ. വെള്ളി വൈകിട്ട് നാലിന് വക്കം കായലിലെ പൊന്നുംതുരുത്തിൽ കലക്ട‌ർ അനുകുമാരി ഹരിതടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top