22 November Friday
കരകുളം ഫ്ലൈ ഓവർ നിർമാണം

നവംബർ അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
തിരുവനന്തപുരം
തെന്മല (എസ്എച്ച് 2) റോഡിൽ കരകുളം പാലം ജങ്‌ഷനിൽനിന്ന്‌ കെൽട്രോൺ ജങ്ഷൻവരെ ഫ്ലൈഓവർ നിർമാണമായതിനാൽ നെടുമങ്ങാട്നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചും നവംബർ അഞ്ച് മുതൽ പൂർണ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി ജി ആർ അനിൽ. ഇതിന്റെ ഭാഗമായി നവംബർ രണ്ടിനും നാലിനും ഈ റൂട്ടുകളിൽ കെഎസ്ആർടിസി ട്രയൽ റൺ നടത്തും. ഗതാഗതനിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങൾ
നെടുമങ്ങാട് –- തിരുവനന്തപുരം ഭാഗത്തേക്ക്
■വാഹനങ്ങൾ കെൽട്രോൺ ജങ്ഷനിൽനിന്ന്‌ കെൽട്രോൺ– അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ-, കാച്ചാണി വഴി മുക്കോല-–-വഴയില റോഡിലൂടെ പോകണം. 
■വഴയിലനിന്ന്‌ മുക്കോല ജങ്ഷൻവരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ അനുവദിക്കില്ല
■ചെറുവാഹനങ്ങൾ കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല്‌, വട്ടപ്പാറ, എംസി റോഡ് വഴി പോകാം
തിരുവനന്തപുരം–- 
നെടുമങ്ങാട് ഭാഗത്തേക്ക്
■പേരൂർക്കട ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന്- മുക്കോല-, ശീമമുളമുക്ക്-, വാളിക്കോട് വഴി വഴയില ജങ്ഷനിൽനിന്ന്‌ ഇടത്തേക്ക് തിരിഞ്ഞു കല്ലയം-, ശീമമുളമുക്ക്,- വാളിക്കോട് വഴി കെഎസ്ആർടിസി, ലോ ഫ്‌ളോർ (ജൻറം) ബസുകളും ഇതുവഴി ഏണിക്കര ജങ്ഷൻ കഴിഞ്ഞ് ഡിപിഎംഎസ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി -കായ്പാടി, -മുളമുക്ക് വഴി പോകണം. ഇതുവഴി ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്‌. കെഎസ്ആർടിസി ഇ –-ബസുകൾ ഇതുവഴിയുണ്ട്‌. 
■വഴയിലനിന്ന് കരകുളം പാലം ജങ്ഷൻ ചെന്ന് വലതു തിരിഞ്ഞ്, കാച്ചാണി ജങ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു കെൽട്രോൺ ജങ്ഷൻ വഴി. 
■ കെഎസ്ആർടിസി ബസുകളും ഇതുവഴി പോകാം. കാച്ചാണി ജങ്ഷൻ മുതൽ കരകുളം പാലം ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങൾക്കു മാത്രമാണ്‌ പ്രവേശനം കാച്ചാണി ജങ്ഷൻ -കരകുളം പാലം - വഴയില- പേരൂർക്കട റൂട്ടിലും തിരിച്ചും കെഎസ്ആർടിസി സർക്കിൾ സർവീസുണ്ട്‌.
ഭാരവാഹനങ്ങൾക്ക് 
നിയന്ത്രണം
■ ഈ റൂട്ടുകളിൽ ഹെവി ഭാരവാഹനങ്ങൾക്ക് രാവിലെ 7.30 മുതൽ 10.30 വരെയും പകൽ മൂന്ന്‌ മുതൽ ആറ്‌ വരെയും നിരോധനമുണ്ട്‌.
■ ഇരുമ്പ- കാച്ചാണി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉൽപ്പന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി, കാപ്പിവിള-, മൂന്നാംമൂട്-, വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറിയകൊണ്ണി, -കുതിരകുളം-, അരുവിക്കര-, അഴിക്കോട് വഴിയും പോകണം
തേക്കട–--പനവൂർ റോഡിലും 
നിയന്ത്രണം
■ തേക്കട മുതൽ ചീരാണിക്കര വരെ റോഡുപണി നടക്കുന്നതിനാൽ വ്യാഴവും വെള്ളിയും ഹെവി വാഹനങ്ങൾക്ക്‌ പൂർണ നിയന്ത്രണം. വാഹനങ്ങൾ ചീരാണിക്കര- കറ്റ റോഡിലൂടെയോ ചിറത്തലയ്‌ക്കൽ-–-മദപുരം റോഡിലൂടെയോ പോകണം.
■  ഉദിയന്നൂർ - നാലാഞ്ചിറ റോഡിൽ ടാറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒന്ന് മുതൽ അഞ്ച് വരെ ഗതാഗതം നിരോധിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് നിയന്ത്രണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top