ഉഴവൂർ
സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന 17–--ാമത് ബിഷപ്പ് കുന്നശ്ശേരി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ മൂവാറ്റുപുഴ നിർമ്മല കോളേജ്, എസ്എച്ച് കോളേജ് തേവരയെ പരാജയപ്പെടുത്തി(3–-2) ജേതാക്കളായി. ബെസ്റ്റ് പ്ലെയറായി എസ്എച്ച് തേവരയിലെ ശിവജിത്തും ബെസ്റ്റ് ഗോൾ കീപ്പറായി മൂവാറ്റുപുഴ നിർമ്മലയിലെ രസീനും തെരഞ്ഞെടുക്കപ്പെട്ടു.
ഒൻപതാമത് ഗോൾഡൻ ജൂബിലി സ്മാരക ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കുട്ടിക്കാനം മരിയൻ കോളേജ്, പാലാ സെന്റ് തോമസ് കോളേജിനെ പരാജയപ്പെടുത്തി വിജയികളായി. മാനേജർ ഫാ. അബ്രഹാം പറമ്പേട്ട് അധ്യക്ഷനായി. സമ്മാനദാന ചടങ്ങിൽ ഫുട്‌ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോളേജ് പൂർവ വിദ്യാർഥികൂടിയായ ഇടുക്കി ക്രൈംബ്രാഞ്ച് എസ് പി ബിജു കെ സ്റ്റീഫൻ വിതരണംചെയ്തു. ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയികൾക്ക് എംജി യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാറും കോട്ടയം അതിരൂപതാ വിദ്യാഭ്യാസ കമീഷൻ ചെയർമാനുമായ ഡോ. ജോസ് ജെയിംസ് വിതരണംചെയ്തു. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, കോളേജിലെ കായികവിഭാഗം മേധാവി ഡോ. മാത്യൂസ് അബ്രഹാം, ടൂർണമെന്റ് കൺവീനർ ഡോ. കെ സി തോമസ്, സെക്രട്ടറി ഡോ. മാത്യൂസ് അബ്രഹാം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..