22 December Sunday
കരുനാഗപ്പള്ളിക്ക് കിരീടം

മനസ്സിലായോ സാറേ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ലാ ടീം

 കൊല്ലം

ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടി കരുനാഗപ്പള്ളി ഉപജില്ല. ആദ്യ ദിനത്തിലെ അഞ്ചലിന്റെ കുതിപ്പ്‌ ആറാം സ്ഥാനത്തായിരുന്ന കരുനാഗപ്പള്ളി മികച്ച ഇനങ്ങളുമായെത്തി രണ്ടാം ദിനം മറികടക്കുകയായിരുന്നു. 1184 പോയിന്റുമായാണ്‌ കരുനാഗപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 1056 പോയിന്റുമായി ചടയമംഗലം രണ്ടാമതും 1047 പോയിന്റുമായി പുനലൂർ മൂന്നാമതുമെത്തി. ചാത്തന്നൂർ– 1028, അഞ്ചൽ– 1027, കൊല്ലം– 994, കൊട്ടാരക്കര– 978, വെളിയം– 938, കുളക്കട– 921, ശാസ്താംകോട്ട– 879, ചവറ– 862, കുണ്ടറ– 785 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില. 
സയൻസ് മേള: അഞ്ചൽ (107), പുനലൂർ (101), കരുനാഗപ്പള്ളി​ (100). ഗണിതശാസ്ത്ര മേള: ചടയമംഗലം (245), അഞ്ചൽ (228), കരുനാഗപ്പള്ളി (219). സാമൂഹ്യശാസ്‌ത്രമേള: അഞ്ചൽ (106), കൊട്ടാരക്കര (102), കുളക്കട (90). പ്രവൃത്തിപരിചയ മേള: കരുനാഗപ്പള്ളി (724), പുനലൂർ (584), ചാത്തന്നൂർ (568). ഐടി മേള: ചടയമംഗലം (94), കൊട്ടാരക്കര (91), കൊല്ലം (89) എന്നിങ്ങനെയാണ്‌ ആദ്യ മൂന്നുസ്ഥാനക്കാർ. മേളയിൽ ആദ്യംമുതൽ ആധിപത്യം പുലർത്തിയ സിപിഎച്ച്എസ്എസ് കുറ്റിക്കാട് 325 പോയിന്റുമായി ഓവറോൾ കിരീടം നേടി. ജിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് 272 പോയിന്റ്‌ നേടി രണ്ടാമതും ഗവ. വിഎച്ച്എസ് ആൻഡ് ബിഎച്ച്എസ് കൊട്ടാരക്കര 228 പോയിന്റുമായി മൂന്നാമതുമെത്തി. സമാപന സമ്മേളനം കോർപറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനംചെയ്തു. കൗൺസിലർ സ്വർണമ്മ അധ്യക്ഷയായി. ഡിഡിഇ കെ ഐ ലാൽ സമ്മാനങ്ങൾ വിതരണംചെയ്തു. കൗൺസിലർ എ നൗഷാദ്, കൊല്ലം ഡിഇഒ വി ഷൈനി, പുനലൂർ ഡിഇഒ ശ്രീജ, കൊല്ലം എഇഒ ആന്റണി പീറ്റർ, എസ് ശ്രീഹരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top