16 September Monday

എം ആറിന് നാട് വിട നൽകി...

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

പ്രൊഫ. എം ആർ രാജശേഖരന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ 
കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിൽ ചെങ്കൊടി പുതപ്പിക്കുന്നു

 സ്വന്തം ലേഖകൻ

കായംകുളം
അന്തരിച്ച സിപിഐ എം നേതാവ് പ്രൊഫ. എം ആർ രാജശേഖരന് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. ശനി രാവിലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം ഏരിയ കമ്മിറ്റി ഓഫീസായ എൻ എസ് സ്‌മാരകമന്ദിരത്തിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം കായംകുളം കോടതി അങ്കണത്തിൽ എത്തിച്ചപ്പോൾ അഭിഭാഷകരടക്കം അന്ത്യോപചാരമർപ്പിച്ചു. 
   മധ്യകേരള വ്യവസായ വാണിജ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവായിരുന്ന അദ്ദേഹത്തിന്റെ  മൃതദേഹവുമായി വിലാപയാത്ര സസ്യമാർക്കറ്റിൽ എത്തിയപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ തൊഴിലാളികളും കച്ചവടക്കാരും ഒത്തുകൂടി. ചേരാവള്ളി ക്ഷേത്ര ജങ്‌ഷനിലും നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. എം ആർ പ്രസിഡന്റായിരുന്ന കായംകുളം സഹകരണബാങ്കിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. കല്ലുംമൂട് റെസിഡന്റ്‌സ്‌ അസോസിയേഷൻ ഓഫീസിൽ അംഗങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വിലാപയാത്ര മരുതനാട്ട് രാഗത്തിൽ എത്തി. തുടർന്ന്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 
  പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എം ആരിഫ്, പി ഗാനകുമാർ, എൻ ശിവദാസൻ, ഷെയ്ഖ്‌ പി ഹാരീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ യു പ്രതിഭ എംഎൽഎ, ബി അബിൻഷാ, എസ് നസിം എന്നിവർ ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. 
   നേതാക്കളായ ജി വേണുഗോപാൽ, എം എച്ച് റഷീദ്, സി പ്രസാദ്, കെ സഹദേവൻ, എൻ സജീവൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ആർ രാഹുൽ, എസ് സുരേഷ്‌കുമാർ, വിവിധ കക്ഷി നേതാക്കളായ എൻ ശ്രീകുമാർ , ഡോ. സജു ഇടയ്‌ക്കാട്, ഫറൂഖ് സഖാഫി, ദേവസ്വം ബോർഡ് അംഗം എ അജികുമാർ, നഗരസഭ വൈസ്ചെയർമാൻ ജെ ആദർശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ ഇന്ദിരാദാസ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top