23 December Monday

സൈറണുകളുടെ പ്രവര്‍ത്തന 
പരീക്ഷണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
ആലപ്പുഴ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയിൽ ആറു സ്‌കൂളുകളിൽ സ്ഥാപിച്ച സൈറണുകളുടെ ട്രയൽ റൺ ചൊവ്വാഴ്ച നടത്തും. അർത്തുങ്കൽ മത്സ്യഭവൻ, അമ്പലപ്പുഴ ഗവ.മോഡൽ എച്ച്എസ്എസ്, കാക്കാഴം ഗവ. എച്ച്എസ്എസ്, ചെട്ടികുളങ്ങര കണ്ണമംഗലം ഗവ. യുപിഎസ്, മാരാരിക്കുളം എംപിസിഎസ്, വലിയഴീക്കൽ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടക്കുക. പകൽ 12.30നും 1.15നും ഇടയിലാണ് ട്രയൽ റൺ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്ന് കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top