ആലപ്പുഴ
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്തു. സെപ്‌തംബർ മൂന്നു മുതൽ കെആർടിഎ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയറ്റ് പടിക്കൽ നടത്തിയ സമരത്തിന്റെ വിജയപ്രഖ്യാപനവും കൺവൻഷനിൽ നടന്നു. കെആർടിഎ ജില്ലാ പ്രസിഡന്റ് കെ അമ്പിളിക്കല അധ്യക്ഷയായി.
സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ എസ് ബിനുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ കെ ബീന, സംസ്ഥാന വൈസ്‌പ്രസിഡന്റ് ജെസിയമ്മ ആന്റണി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെആർടിഎ ജില്ലാ ട്രഷറർ ബിൻസി എലിസബത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..