22 November Friday

ദീപപ്രഭയിൽ വലിയവിളക്ക് 
തുറവൂരിൽ ആറാട്ട് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

പെരുവനം കുട്ടന്‍‍മാരാരുടെ പ്രമാണത്തിൽ തുറവൂർ ക്ഷേത്രത്തിലെ ശ്രീബലി എഴുന്നള്ളത്തിന് നടന്ന പഞ്ചാരിമേളം

തുറവൂർ
തുറവൂർ ക്ഷേത്രത്തിൽ ദീപാവലി വലിയവിളക്ക്‌ ദർശിക്കാൻ പതിനായിരങ്ങളെത്തി. വ്യാഴം രാവിലെ ശ്രീബലിക്ക് 12 ആനകൾ അണിനിരന്നു. കാളഹസ്‌തി കെ ദുർഗാപ്രസാദ്, കെ വെങ്കിടേശ്വർലു എന്നിവരുടെ നാഗസ്വരത്തിനുശേഷം  
പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറിൽപ്പരം കലാകാരൻമാർ അണിനിരന്ന മേജർസെറ്റ് പഞ്ചാരിമേളം അരങ്ങേറി. പകൽ 12-ന് മരുത്തോർവട്ടം കണ്ണൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ആനയൂട്ടിനുശേഷം ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. 
  ദീപപ്രഭയിൽ മുങ്ങിയ ക്ഷേത്രത്തിൽ പുലർച്ചെ 1.30നായിരുന്നു ദർശന പ്രധാനമായ ദീപാവലി വലിയവിളക്ക്. തിരുവാറാട്ട് ദിവസമായ വെള്ളി രാവിലെ എട്ടിന് ഗരുഢ വാഹനപ്പുറത്തെഴുന്നള്ളത്ത്. രാവിലെ 10നാണ് ആറാട്ട്. 12.30-ന് നൃത്തനൃത്യങ്ങൾ. 3.30-ന് കൊടിയിറങ്ങുന്നതോടെ  ഉത്സവം സമാപിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top