ആലപ്പുഴ
ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്ന കേന്ദ്ര ഔഷധനയത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. കലക്ടറേറ്റ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ജനറൽ ആശുപത്രി ജങ്ഷനിൽ സമാപിച്ചു. അവശ്യ മരുന്നുകൾ ലഭ്യമാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കാൻ ജീവൻരക്ഷാമരുന്നുകൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുക, അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തുക, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുക, അവശ്യമരുന്നുകൾ പൊതുമേഖലയിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ടി പ്രദീപ്, സെക്രട്ടറി മുരളി കാട്ടൂർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..