22 December Sunday

വിദ്യാഭ്യാസ അവാർഡ്‌ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങളും ചികിത്സാ സഹായവും എച്ച് സലാം എംഎൽഎ വിതരണംചെയ്യുന്നു

ആലപ്പുഴ
കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി -പ്ലസ്‌ടു, പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള  ക്യാഷ് അവാർഡ്‌ വിതരണം, ആനുകൂല്യ, ചികിത്സാ സഹായ വിതരണം എന്നിവ  എച്ച് സലാം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ഷേക്ക് പി ഹാരിസ് അധ്യക്ഷനായി. 
വാർഡ്കൗൺസിലർ സിമി ഷാഫി ഖാൻ, വിവിധ യൂണിയനുകളുടെ ജില്ലാഭാരവാഹികളായ എം സത്യപാലൻ, ആർ അനിൽകുമാർ , എ ഷൗക്കത്ത് ,കെ ബഷീർമൗലവി, ജെ മനോജ് എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എസ്‌ മുഹമ്മദ്‌ സിയാദ്‌, ക്ഷേമനിധി ബോർഡ്‌ ജില്ലാ എക്സിക്യൂട്ടീവ്‌ ഓഫീസർ എസ് ശ്രീജിത്ത്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top