23 December Monday

റോവിങ്‌ ജേതാക്കളെ 
സിപിഐ എം അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

നാഷണൽ റോവിങ്‌ ചാമ്പ്യൻഷിപ് സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടിയ വൈഗ ഷിബുവിനെ പി പി ചിത്തരഞ്ജൻ എംഎൽഎ അനുമോദിക്കുന്നു. പരിശീലകൻ അഭിരാജ് അനിൽകുമാർ, മെഡൽ ജേതാവ്‌ വേദ പി നായർ എന്നിവർ സമീപം

മണ്ണഞ്ചേരി 
നാഷണൽ റോവിങ്‌  ചാമ്പ്യൻഷിപ്  സബ് ജൂനിയർ വിഭാഗത്തിൽ  കേരളത്തിനുവേണ്ടി മെഡൽ നേടിയവരെയും  പരിശീലകനെയും സിപിഐ എം അനുമോദിച്ചു. മണ്ണഞ്ചേരി  പറമ്പിത്തറ   സരോവരത്തിൽ ഷിബുമോന്റെയും ദിനയുടെയും  മകൾ വൈഗ ഷിബു,  പഞ്ചമിയിൽ മഞ്ജുവിന്റെ  മകൾ  വേദ പി നായർ, പരിശീലകൻ  അഭിരാജ് അനിൽകുമാർ എന്നിവരെയാണ് അനുമോദിച്ചത്. കലവൂർ ഗവ. എച്ച് എസ് എസ് വിദ്യാർഥിനികളായ വൈഗ ഷിബുവും വേദ പി നായരും ഖേലോ ഇന്ത്യ ടീം അംഗങ്ങളായിരുന്നു.
പി പി ചിത്തരഞ്ജൻ എംഎൽഎ  മെമന്റോ നൽകി. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് സന്തോഷ്‌, എ എം ഹനീഫ്, അമ്പനാകുളങ്ങര ലോക്കൽ സെക്രട്ടറി ജി രാജീവ്‌, ലോക്കൽ കമ്മിറ്റി അംഗം എം ജയേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ ടി പി സുനിൽകുമാർ, പി ആർ മുരളീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top