22 December Sunday

മദ്യശേഖരവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

പിടിച്ചെടുത്ത മദ്യവുമായി പ്രതി രഘു

ഹരിപ്പാട്
അമിതവിലയ്‌ക്ക് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരവുമായി ഒരാളെ എക്‌സൈസ് പിടികൂടി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി പറയൻതറയിൽ രഘുവാണ് പിടിയിലായത്. 
ഒരുലക്ഷത്തിലധികം രൂപയുടെ 204 കുപ്പി മദ്യമാണ്‌ കണ്ടെത്തിയത്‌. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എ കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജി അജിത്‌കുമാർ, എം ആർ സുരേഷ്, കെ ബിജു, പി പ്രവീൺ, പി യു ഷിബു, കെ പി ബിജു എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ്‌ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top