22 December Sunday

എൻജിഒ യൂണിയൻ 
മാർച്ചും ധർണയും നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
ആലപ്പുഴ
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻജിഒ യൂണിയൻ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്‌ച മൂന്ന് കേന്ദ്രങ്ങളിൽ മേഖലാ മാർച്ചും ധർണയും നടക്കും. ആലപ്പുഴയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന മാർച്ച് ഇ എം എസ് സ്‌റ്റേഡിയത്തിൽ സമാപിക്കും. 
തുടർന്ന് ധർണ യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനംചെയ്യും.  ഹരിപ്പാട്ട് ടൗൺഹാൾ ജങ്‌ഷനിൽ ആരംഭിക്കുന്ന മാർച്ച് ഗാന്ധി സ്‌ക്വയറിൽ സമാപിക്കും. ധർണ സംസ്ഥാന കമ്മിറ്റിയംഗം എം എൻ അനിൽകുമാർ ഉദ്ഘാടനംചെയ്യും. മാവേലിക്കരയിൽ സ്വകാര്യ ബസ് സ്‌റ്റാൻഡ് പരിസരത്ത്‌ ആരംഭിക്കുന്ന മാർച്ച് ബുദ്ധ ജങ്‌ഷനിൽ സമാപിക്കും. ധർണ സംസ്ഥാന കമ്മിറ്റിയംഗം കെ എം സക്കീർ ഉദ്ഘാടനംചെയ്യും. 
 മാർച്ചിന്റെ പ്രചാരണാർഥം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകയോഗങ്ങൾ, പാർട്ട് ടൈം, കാഷ്വൽ ജീവനക്കാരുടെ യോഗങ്ങൾ, കോർണർ യോഗങ്ങൾ പൊതുയോഗങ്ങൾ, ബൈക്ക് റാലികൾ തുടങ്ങിയവ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top