22 December Sunday
ചെട്ടികുളങ്ങര ക്ഷേത്രോപദേശക സമിതി രൂപീകരണം

വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
 
മാവേലിക്കര
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഉപദേശകസമിതി രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയെത്തുടർന്ന്‌ നടക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വാസികൾ തള്ളിക്കളയണമെന്ന് ആർ ഹരിദാസ് നായർ, കന്നിമേൽ നാരായണൻ, വിശ്വനാഥൻ തളീരേത്ത്, രഘു, ഗോപൻ ആഞ്ഞിലിപ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരകളുടെ പ്രാധാന്യം നഷ്‌ടപ്പെടുന്നു എന്നത്‌ അടിസ്ഥാനരഹിതമായ പ്രചാരണമാണ്‌.   കെട്ടുകാഴ്‌ചകൾ, എതിരേൽപ്പ് ഉത്സവങ്ങൾ, പറയെടുപ്പ് മറ്റ് തുടങ്ങിയവ മാറ്റമില്ലാതെ തുടരും.  ഇക്കാര്യങ്ങൾ മറച്ചുപിടിച്ച് ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുകയാണ്. 
ക്ഷേത്രോപദേശകസമിതി രൂപീകരിക്കണം എന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഇതിനാണ്‌ കേസിന്‌ പോയത്‌. സമിതി രൂപീകരണത്തെ തടയാൻ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ കക്ഷിചേർന്നു.  ക്ഷേത്രത്തിലെ 13 കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ഉപദേശകസമിതി രൂപീകരിക്കാൻ  ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദേശിച്ചു. ഇത് ചരിത്രപരമായവിധിയാണ്.
 മിക്ക ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ഉപദേശകസമിതി രൂപീകരിക്കുന്നത് ക്ഷേത്രത്തിന്‌ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആളുകളെ ഉൾപ്പെടുത്തിയാണ്. ഇത്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ കാര്യത്തിൽ പ്രായോഗികമല്ല. ഇവിടെ 13 കരകളുമായി ബന്ധപ്പെട്ടാണ് ഉത്സവങ്ങളും ആചാരങ്ങളും നടക്കുന്നത്. അതിനാൽ കരകളുടെ പ്രാധാന്യം നഷ്‌ടപ്പെടുത്താതെയാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കരയടിസ്ഥാനത്തിലുള്ള പൊതുയോഗത്തിൽനിന്ന്‌ ഒരാളെ  സമിതിയിലേക്ക് സമവായത്തിലൂടെയോ  നറുക്കെടുപ്പിലൂടെയോ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 13 പേരും ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും അടങ്ങിയ 15 അംഗഭരണസമിതി ക്ഷേത്രം ഭരിക്കും. ഇതിലൂടെ സുതാര്യതയും സാമൂഹ്യനീതിയും ജനാധിപത്യവും ക്ഷേത്രഭരണത്തിൽ ഉറപ്പാക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top