23 December Monday

മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ബിജെപിയുടെ വ്യാജ പ്രചാരണം: മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

എൻ രാമകൃഷ്ണൻനായർ അനുസ്മരണസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളത്തിൽ വികസനം നടക്കുന്നത് ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം,  പന്തളം, ചാരുംമൂട്, മാന്നാർ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ രാമകൃഷ്ണൻ നായരുടെ പത്താം ചരമവാർഷികദിനാചരണം വള്ളികുന്നം പുത്തൻചന്തയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന് അർഹതപ്പെട്ട സഹായങ്ങൾ  കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നില്ല. മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്. ഇടതുപക്ഷം ഇല്ലാതാവേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ഇതിന്‌ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്‌. ബിജെപിയുടെ കേരള വിരുദ്ധ നടപടികൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസിനുള്ളതെന്നും  മന്ത്രി പറഞ്ഞു. കെ വി അഭിലാഷ് അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജി രാജമ്മ, ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, ജെ രവീന്ദ്രനാഥ്, എൻ എസ് സലിംകുമാർ, എൻ മോഹൻകുമാർ, കെ രാജു, കെ രാഘവൻ തുടങ്ങിയവർ  സംസാരിച്ചു. പടയണിവട്ടത്തുനിന്ന്‌ അനുസ്മരണ റാലി ആരംഭിച്ചു.രാവിലെ സ്മൃതി മണ്ഡപത്തിൽ  പുഷ്പാർച്ചന നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top