ആലപ്പുഴ
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും പോസ്‌റ്റ് ബേസിക് നഴ്സിങ് ഡെപ്യൂട്ടേഷൻ, ആർഎസ്‌ബിവൈ നഴ്സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാക്കുക എന്നിവ നടപ്പാക്കണമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി നടന്ന സമ്മേളനം സമാപിച്ചു.
ജില്ലാ പ്രസിഡന്റ് എ ഡി സുമോൾ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എ ഡി സുമോൾ അധ്യക്ഷയായി. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, കെജിഎസ്‌എൻഎ ജില്ലാ സെക്രട്ടറി അഭിനവ് ഗിൽബർട്ട് എന്നിവർ സംസാരിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ സി അമ്പിളി രക്തസാക്ഷി പ്രമേയവും എം ടി രമ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ എ ആർ ലീനാമോൾ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന വൈസ്‌പ്രസിഡന്റ് എസ് എസ് ഹമീദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ് ദീപു സേവ്യർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം നളിനി, ജില്ലാ ജോയിന്റ് സെക്രട്ടറി സി സി മായ, ജില്ലാ സെക്രട്ടറിയറ്റംഗം പി ശ്രീകല എന്നിവർ സംസാരിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ യാത്രയയപ്പ്, -അനുമോദന സമ്മേളനം ഉദ്ഘാടനംചെയ്‌തു.
ജില്ലാ വൈസ്‌പ്രസിഡന്റ് ആർ രജില അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ആർ ആശ, ബിന്ദു എം ഹനീഫ് എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽനിന്ന് ആരംഭിച്ച പ്രകടനം ഇ എം എസ് സ്‌റ്റേഡിയത്തിൽ അവസാനിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ പൊതുസമ്മേളനം ഉദ്ഘാടനംചെയ്‌തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, കെജിഎസ്‌എൻഎ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇർഫാന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
എ ഡി സുമോൾ (പ്രസിഡന്റ്), ലെവിൻ കെ ഷാജി (സെക്രട്ടറി), ദീപു സേവ്യർ, ആർ രജില (വൈസ്‌പ്രസിഡന്റുമാർ), പി എസ് അനിൽകുമാർ, കെ വീണ (ജോയിന്റ് സെക്രട്ടറി), എ ആർ ലീനമോൾ (ട്രഷറർ), എസ് ശ്രീലക്ഷ്‌മി, ടി പി രാജിമോൾ (ഓഡിറ്റർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..